വായന ജയിക്കട്ടെ...
ഒരു യഥാർത്ഥ വായനക്കാരൻ താൻ വായിക്കുന്ന
കൃതിയെ അല്ലെങ്കിൽ വിഷയത്തെ രണ്ടുവിധം കാണും.
ഒന്ന് സൂക്ഷ്മദർശിനിയിലൂടെ....
രണ്ടാമതായി ദീര്ഘദര്ശിനിയിലൂടെ...
എങ്കിലെ അവന്റെ വായന എന്തെങ്കിലും പൂർത്തിവരൂ...
വായനക്കാരിൽ സസ്യഭുക്കുകൾ ഉണ്ട് ..
വെറുതെ കാര്യകാരണങ്ങൾ
തിരയാതെ പുറം കണ്ടു വായിക്കുന്നവർ...
അവർ അവരുടെ
സംതൃപ്തിക്കുവേണ്ടി മാത്രം വായിക്കുന്നു.
ഇവർ അപകടകാരികൾ അല്ല
മറ്റൊരുതരം വായനക്കാർ മാസഭുക്കുകൾ ആണ്...
ആഴത്തിൽ വായിക്കുന്നവർ..
കാരണങ്ങൾ അന്വേഷിക്കുന്നവർ.
സാധ്യതകളും അവലംബവും ലഭ്യതയിൽ കൊതിച്ചു
അളന്നു വായിക്കുന്നവർ.
ഇവർ അപകടകാരികൾ അല്ലെന്നുമാത്രമല്ല.
ഇവരുടെ മറുപടികളും അവലോകനങ്ങളും
സ്വീകര്യമാക്കാവുന്നതാണ്.
മൂന്നാംതരക്കർ...
അയ്യോ അപകടകാരികൾ.
അറിവും പഠിപ്പും വിവരവും ഉണ്ടെന്നു നാം ധരിക്കുന്നവർ.
സര്‍വ്വകലാശാല സംബന്ധിയായ ബിരുദമുല്ലവർ.
വിശിഷ്‌ടാംഗത്വം ഉള്ളവർ...
എന്തിനും തെളിവ് ചോദിക്കുന്നവർ.
സൂക്ഷ്മദീര്ഘാ വിശകലനങ്ങൾ വശമില്ലത്തവർ.
പരിഹസിക്കുകയും ശകാരിക്കുകയും ചെയ്യുന്നവർ...
ഇവർ മുലകുടിക്കുന്ന ശിശുക്കളെപോലെ ആണ്...
അറിവും ഗ്രാഹ്യശക്തിയും സ്വന്തം പക്വതയില്ലായ്മയിൽ അലിയിച്ചുകളയുന്നവർ...
അവർ അള്ളിപിടിച്ചിരുന്നു അപക്വതയുടെ മുലകുടിച്ചു വളരാതെ വിധിക്കട്ടെ...
ഗൌനിക്കുന്നില്ല...
നല്ല വായനക്കാരൻ എഴുതിയവന്റെ കുപ്പായം ധരിച്ചു
അത് എഴുതിയ ആത്മാവിൽ ആദ്യം സംവേദിക്കും.
എന്നിട്ട് വിമർശിച്ചാൽ, ആ കര്മം എഴുതിയവനും വിമർശിക്കുന്നവനും...
ഏറ്റം ഒടുവിൽ വായിക്കുന്നവനും ആസ്വാദ്യകരവും ആരോഗ്യപരവും ആയിരിക്കും.
വായന ജയിക്കട്ടെ...